Thursday, September 22, 2011

..പ്രവാസ ഭൂമിയില്‍ ....



ഇവിടെ ഹൃദയ പാളികളില്‍ വിയര്‍പ്പിന്‍ തുള്ളികള്‍ അടയിരിക്കുന്നു 
ആരുടെക്കെയോ മായാത്ത കാല്‍പ്പാടുകള്‍ 
അനന്തമാം മണല്‍ത്തരികള്‍ എനിക്ക് വഴികാട്ടുന്നു 
തിളയ്ക്കുന്ന ആകാശ ചെരുവുകളില്‍ നിന്നും 
ഒഴുകിയെത്തുന്ന കാറ്റിന് -
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധം ..
ഇവിടെ പൊട്ടിച്ചിരിച്ചു ഒഴുകുന്ന പുഴയുടെ നിഷ്കളങ്കത ഇല്ല 
താരാട്ടു പാടുന്ന രാത്രിയുടെ മാത്രുത്വഭാവമില്ല  
ചുട്ടു പഴുത്ത മരുഭൂമിയില്‍ മരണം നിഴലിക്കുന്നത് കൊണ്ടാവാം 
മഴ മേഘങ്ങള്‍ ഈ വഴി വരാറില്ല 
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓര്‍മകളും 
എന്നും എന്റെ സഹയാത്രികര്‍ 
വിഡ്ഢിയാണ് ഞാന്‍ 
ഏകാന്തതയുടെ ശവമഞ്ചം ചുമന്നു 
ഈ വഴിയിലൂടെ ചുവടുവേക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ എന്നില്‍ നിന്നകലുന്ന -
സ്നേഹ ബന്ധങ്ങളെ കുറിച്ച് 
തേങ്ങുന്നു ഞാന്‍ നഷ്ട്ടപ്പെടുത്തുന്ന  സൌഭഗ്യങ്ങളെ ഓര്‍ത്ത്
എങ്കിലും ഒന്ന് മാത്രം 
ഈ വിയര്‍പ്പിന്‍ തുള്ളികളും ,വീണുടയുന്ന ഓര്‍മകളും 
എനിക്ക് സമ്മാനിച്ച പുഞ്ചിരിക്കുന്ന കുറേ മുഖങ്ങളുണ്ടനിക്ക് 
അവരാണ് എന്റെ ആത്മാവ് ....
ഉള്ളില്‍ എവിടെയോ പുകയുന്ന മനസ്സിനെ 
ഓര്‍മ്മകള്‍ കൊണ്ട് കീഴടക്കട്ടെ ഞാന്‍ 
എനിക്കായ് വിധി എഴുതിയ നാളുകളില്‍ 
മനസാക്ഷിയെ സാക്ഷി നിര്‍ത്തി എല്ലാം ഞാന്‍ തിരിച്ചെടുക്കും 
കണ്ണിമകളുടെ കിളിവാതില്‍ തുറന്നിട്ട്‌ 
മനസ്സില്‍ ഒരിക്കലും അണയാത്ത നിലവിളക്കിന്‍  ചുവട്ടില്‍ 
വേദനകളുടെ എണ്ണയോഴിച്ചു ഞാന്‍ കാത്തിരിക്കും 
അത് വരെ എങ്കിലും സ്വയം എരിഞ്ഞു തീരുന്ന ചന്ധനതിരിയായ് 
ഞാന്‍ സുഗന്ധം പരത്തട്ടെ  ...

3 comments:

  1. കഴമ്പുള്ള വരികള്‍...ഇഷ്ടമായി.

    ReplyDelete
  2. നന്ദി സുഹൃത്തേ....

    ReplyDelete
  3. "മനസ്സില്‍ ഒരിക്കലും അണയാത്ത നിലവിളക്കിന്‍ ചുവട്ടില്‍
    വേദനകളുടെ എണ്ണയോഴിച്ചു ഞാന്‍ കാത്തിരിക്കും
    അത് വരെ എങ്കിലും സ്വയം എരിഞ്ഞു തീരുന്ന ചന്ധനതിരിയായ്
    ഞാന്‍ സുഗന്ധം പരത്തട്ടെ ..."
    നന്നായി എഴുതി ,,, വീണ്ടും കാണാം ...
    http://moonnaaman.blogspot.com/

    ReplyDelete