Wednesday, September 28, 2011

.....വേശ്യ ...



രാവിന്ടെ തിരശീലയില്‍ തടവറ സൃഷ്ട്ടിക്കുന്ന -
ആത്മാവോ നീ .. അതോ ,
കാമത്തിന്‍ അഗ്നി നാളങ്ങള്‍ -
നെഞ്ചിലേറ്റി പറക്കുന്ന മനുഷ്യ മുഖങ്ങള്‍ 
നിനക്കേകിയ വിളിപ്പേരോ 'വേശ്യ '
ഒടുങ്ങാത്ത അഗ്നിയില്‍ കുളിച്ചു കയറുമ്പോള്‍ 
നിന്ടെ വിയര്‍പ്പിന്‍ മാധുര്യം നക്കി നുണയുന്നവര്‍
അനുഭൂതികള്‍ നൊമ്പരമായ് കണ്ണില്‍നിന്നും ഒലിച്ചിറങ്ങുമ്പോള്‍ 
ഈറനണിഞ്ഞ തിരു വസ്ത്രം നിന്നെ ശപിക്കുന്നുവോ ?
നീ എന്തേ ഈ വഴിയില്‍ ..
വെളിച്ചം നിനക്കന്യമാകുന്ന നാളുകളില്‍ 
നിന്ടെ മനസ്സില്‍ എന്തായിരുന്നു ..
സ്ത്രീത്വം പൂണൂലായ് മനസ്സില്‍ വരിഞ്ഞു മുറുകുമ്പോള്‍ 
പൊട്ടിച്ചെറിയാന്‍ നിന്നെ ആരു നയിച്ചു...
ചോര പൊടിഞ്ഞ ആനന്ദത്തിന്‍ കൊടുമുടിയില്‍ നീ വിഹരിക്കുമ്പോള്‍ 
നാളയുടെ തീ കണ്ണുകള്‍  നീ എന്തേ കാണാതെ പോയ്‌ 
എല്ലാം നഷ്ട്ടപ്പെട്ടന്നു നീ കരുതുബോളും
നിനക്ക് മുന്നില്‍ തുറന്നിട്ട വാതിലുകള്‍ 
 തുറക്കാതെ പോയത് നിന്ടെ തെറ്റ് 
ഇളംചൂടില്‍ പകര്‍ന്നു നല്‍കിയ പുരുഷബീജം 
നിന്‍ മാതൃത്വത്തിന്‍ വില നല്‍കി പിന്തിരിയുമ്പോള്‍ 
ചുരത്തിയ അമ്മിഞ്ഞപ്പാലിന്‍ മാധുര്യം 
അന്യമാകുന്നത്‌ നിനക്ക് മാത്രമോ ?
നിന്നെ എനിക്കറിയില്ല , നിന്ടെ സ്വപ്നങ്ങളും എനിക്കറിയില്ല 
നിന്നെ പിന്തുടരല്‍ ഞാന്‍ ഈ  പാതി വഴിയില്‍ അവസാനിപ്പിക്കട്ടെ 
എന്നോ ചത്ത്‌ ചീഞ്ഞ മനസ്സുമായി 
അനുഭൂതികള്‍ നീ വെച്ച് നീട്ടുമ്പോള്‍ 
നിന്നില്‍ വന്നടിയുന്ന സൌഭാഗ്യങ്ങള്‍ക്കു -
പുറകെ ഇന്ന് ഞാനും .
വാതിലുകള്‍ എനിക്ക് മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ 
വിമര്‍ശിക്കാന്‍ മാത്രമറിയുന്ന ശാപവാക്കുകള്‍ 
ഈ ജീവിതം എനിക്ക് സമ്മാനിക്കുമ്പോള്‍ 
നിന്ടെ വഴിയില്‍ നീ യാത്ര തുടരുക 
വിമര്‍ശനങ്ങള്‍ നിന്നെ തളര്‍ത്തുന്ന ദിനങ്ങളില്‍ 
നിന്ടെ പതനം പൂര്‍ത്തിയാവും 
മൃഗങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ ഒരിക്കല്‍ കൂടി -
അവസരം നല്‍കി നീ യാത്രയാവൂ...
നിന്നെ അറിയുന്ന നിന്ടെ ലോകത്തിലേക്ക്‌ 
നിന്ടെ മാത്രം ലോകത്തിലേക്ക്‌ 




1 comment:

  1. എല്ലാം നഷ്ട്ടപ്പെട്ടന്നു നീ കരുതുബോളും
    നിനക്ക് മുന്നില്‍ തുറന്നിട്ട വാതിലുകള്‍
    തുറക്കാതെ പോയത് നിന്ടെ തെറ്റ് ....
    നിന്നെ എനിക്കറിയില്ല , നിന്ടെ സ്വപ്നങ്ങളും എനിക്കറിയില്ല
    നിന്നെ പിന്തുടരല്‍ ഞാന്‍ ഈ പാതി വഴിയില്‍ അവസാനിപ്പിക്കട്ടെ
    എവിടെയൊക്കെയോ സത്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്....കൊള്ളാം ഇനിയും എഴുതൂ....:)

    ReplyDelete